ഭെല്‍ ഇ.എം.എല്‍: ഓട്ടോ റാലിയില്‍ പ്രതിഷേധമിരമ്പി

ഭെല്‍ ഇ.എം.എല്‍: ഓട്ടോ റാലിയില്‍ പ്രതിഷേധമിരമ്പി


കാസര്‍കോട്:
കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനമായ കാസര്‍കോട് ഭെല്‍ ഇ.എം.എല്‍ കമ്പനിയില്‍ ശമ്പളത്തിന് വേണ്ടി സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓട്ടോ തൊഴിലാളികള്‍ മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ (എസ് ടി.യു) ജില്ലാ ഫെഡറേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ  ഓട്ടോ റാലിയില്‍ പ്രതിഷേധം ഇരമ്പി.
ജില്ലയിലെ അഭ്യസ്ഥവിദ്യരായ യുവതീ-യുവാക്കളുടെ പ്രതീക്ഷയായ സ്ഥാപനം അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ജീവനക്കാരുടെ ശമ്പളമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റാലി ഭെല്‍ ഇ.എം.എല്‍ കമ്പനിക്ക് മുന്‍പില്‍ എസ്. ടി. യു ദേശീയ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ ഉല്‍ഘാടനം ചെയ്തു.
മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ.ജലീല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ഷറീഫ് കൊടവഞ്ചി അദ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ.അഷ്‌റഫ് പടന്ന സ്വാഗതം പറഞ്ഞു.
എസ്. ടി. യു സംസ്ഥാന ട്രഷറര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് , ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ അപ്പോളൊ, ടി.പി.മുഹമ്മദ് അനീസ് , എ.ജി.അമീര്‍ ഹാജി, ഫെഡറേഷന്‍ നേതാക്കളായ മാഹിന്‍ മുണ്ടക്കൈ ,  മുജീബ്കമ്പാര്‍,  അബൂബക്കര്‍ കണ്ടത്തില്‍, സുബൈര്‍ മാര, ആമു തായല്‍ പ്രസംഗിച്ചു.
കാദര്‍ മൊഗ്രാല്‍, ഹാരിസ് ബോവിക്കാനം, എസ്.എം.അബ്ദുള്‍ റഹ്മാന്‍, അഹമ്മദ് കപ്പണക്കാല്‍, കരീം മൂന്നാം മൈല്‍, ഖലീല്‍ പടിഞ്ഞാര്‍, ശംസീര്‍ തൃക്കരിപ്പൂര്‍, അഷ്‌റഫ് മുതലപ്പാറ, റഫീഖ് ഒളയത്തട്ക്ക , ശുക്കൂര്‍ബാവ നഗര്‍, റഷീദ് മുറിയനാവി, എം.കുഞ്ഞഹമ്മദ്, കരീംമൈത്രി, അബ്ദുള്‍ ഖാദര്‍ സിദ്ധ ചെര്‍ക്കള, ടി.വി താജുദ്ദീന്‍ ,മൊയ്‌നുദ്ദീന്‍, നസീര്‍ മുണ്ടോള്‍, എം.എ.അബൂബക്കര്‍ ,അബ്ബാസ് തൈവളപ്പ്, അബ്ദുള്‍ നാസര്‍ ഒളയത്തട്ക്ക ,
ബി.എസ് അബ്ദുള്‍ റഹ്മാന്‍ പടന്ന
നേതൃത്വം നല്‍കി.

Post a Comment

0 Comments