കാഞ്ഞങ്ങാട്: ഒടയഞ്ചാല്‍ -ചെറുപുഴ റോഡിന് സാങ്കേതികാനുമതിയും ലഭിച്ചു കഴിഞ്ഞു. 2017-18 ബഡ്ജറ്റില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റോഡിന് അനുവദിച്ച 21 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ച് ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായി വരുന്നു.
ഒടയഞ്ചാല്‍ -ചെറുപുഴ റോഡില്‍ ഒടയഞ്ചാല്‍ മുതല്‍ എടത്തോട് വരെയും വെള്ളരിക്കുണ്ട് മുതല്‍ ഭീമനടി വരെയുള്ള ഭാഗവുമാണ് മെക്കാഡം ടാര്‍ ചെയ്യുന്നത്. ദേശീയ പാതയാകാന്‍ പോകുന്ന ഹൊസ്ദുര്‍ഗ്ഗ് പാണത്തൂര്‍ പാതയെ കണ്ണൂര്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന മണ്ഡലത്തിലെ പ്രധാന റോഡാണ് മെക്കാഡം ടാര്‍ ചെയ്ത് നവീകരിക്കുന്നത്. ഇതോടെ കാഞ്ഞങ്ങാട് മണ്ഡലത്തിലെ പ്രധാന പാതകളെല്ലാം ഹൈടെക്കായി മാറുകയാണ്. മണ്ഡലത്തിലെ കോടോം-ബേളൂര്‍, ബളാല്‍, കിനാനൂര്‍ -കരിന്തളം തുടങ്ങിയ മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന് ഒടയഞ്ചാല്‍ -ചെറുപുഴ റോഡ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വെസ്റ്റ് എളേരി പഞ്ചായത്തുമായും ബന്ധപ്പെടും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നവംബര്‍ മാസത്തിനകം തന്നെ പ്രവൃത്തി തുടങ്ങാന്‍ സാധിക്കുമെന്നും റവന്യൂ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രസ്തുത റോഡില്‍ പതിനൊന്ന് കള്‍വര്‍ട്ടുകള്‍, ഏഴ് പൈപ്പ്കള്‍വര്‍ട്ടുകള്‍, സൈഡ് ഭിത്തി, െഡ്രെനേജ് സംവിധാനം, ട്രാഫിക് സിഗ്‌നലുകള്‍ ഉള്‍പ്പെടെയുള്ള വിശദമായ എസ്റ്റിമേറ്റാണ് സമര്‍പ്പിച്ചിട്ടുള്ളത്.
0 Comments