ബലൂണ്‍ വില്‍പനക്കാരിയുടെ കുഞ്ഞു മരിച്ച സംഭവം പൊലിസ് കേസെടുത്തു; കുഞ്ഞിന്റെ ജഡം ഇന്ന് കുഴിച്ചെടുക്കും

ബലൂണ്‍ വില്‍പനക്കാരിയുടെ കുഞ്ഞു മരിച്ച സംഭവം പൊലിസ് കേസെടുത്തു; കുഞ്ഞിന്റെ ജഡം ഇന്ന് കുഴിച്ചെടുക്കും



കാഞ്ഞങ്ങാട്: കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തു നിന്നും അടിപിടിയെ തുടര്‍ന്നു പോലിസ് കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാന ബലൂണ്‍ വില്‍പനക്കാരിയെ ചേദ്യം ചെയ്തപ്പോള്‍ തന്റെ കുഞ്ഞ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ച് അസുഖം മൂലം മരിച്ചതിനെ തുടര്‍ന്നു മത്സ്യ ചന്തയ്ക്കു സമീപം കുട്ടിയെ ആരുമറിയാതെ അടക്കം ചെയ്തതായി പൊലിസി നോട് പറഞ്ഞിരുന്നു.  ഇതിനെ തുടര്‍ന്നു കാഞ്ഞങ്ങാട് പോലീസ് യുവതിയെയും ഭര്‍ത്താവിനെയും കസ്റ്റഡിയില്‍ വാങ്ങി ചേദ്യം ചെയ്തു. തുടര്‍ന്നു ദമ്പതികള്‍ക്കെതിരെ  അസ്വഭാവിക കേസ് എടുത്തു  കാഞ്ഞങ്ങാട് ആര്‍ ഡി ഒ കോടതിയുടെ അനുമതിയോടെ കുഞ്ഞിനെ കുഴിച്ചുമൂടിയ സ്ഥലത്ത്് നിന്നു പുറത്തെടുത്ത് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ ഇന്ന് വൈകീട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സാധ്യത.

Post a Comment

0 Comments