ഇട്ടമ്മലില്‍ വീട്ടില്‍ ടൈല്‍സ്് പൊട്ടിത്തെറിച്ചു

ഇട്ടമ്മലില്‍ വീട്ടില്‍ ടൈല്‍സ്് പൊട്ടിത്തെറിച്ചു


കാഞ്ഞങ്ങാട്: അജാനൂര്‍ ഗവ: പി.എച്ച്.സിക്കു സമിപം ഇട്ടമ്മലില്‍ കെ.കെ. ഇസ്‌മെയിലിന്റെ വീടിലെ ഒരുറുമില്‍ ടൈലുകളടക്കം ഒരു ആടിയോളം ഉരത്തില്‍ പൊങ്ങി വന്ന് പൊട്ടിതെറിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. ഈ മുറിയില്‍ ഉണ്ടായിരുന്ന മകള്‍ പൊടുന്നനെയുള്ളശബ്ദം കേട്ടു ബഹളം വെച്ച് പുറത്തേക്ക് ഓടി സമീപത്തുള്ള യുസഫ് ഹാജിയും ഓടിയെത്തി ഗ്യാസ് സിലിണ്ടര്‍ പൊട്ടിയ പോലെയാണ് ശബ്ദം ഉണ്ടായത് എന്നും ഇവര്‍ പറഞ്ഞു. വീടിന്റെ ചുമരില്‍ ചിലയിടങ്ങളില്‍ നേരിയ വിള്ളല്‍ കാണപ്പെട്ടു ഈ കഴിഞ്ഞ കാലവര്‍ഷത്തില്‍ ഇവിടം കൂടുതല്‍ വെള്ളം കയറിയിരുന്നു.സംഭവ സ്ഥലം പഞ്ചായത്ത് മെമ്പര്‍ ഏ.കെ.ഷീബയും അജാനൂര്‍ വില്ലേജ് അധികൃതരും മറ്റും സന്ദിര്‍ശിച്ചു.

Post a Comment

0 Comments