കാഞ്ഞങ്ങാട്: കണ്ണൂര്‍ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കേരള വടംവലി അസോസിയേഷന്‍ സംയുക്തമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടപ്പിച്ച 26 മാത് സി നി യര്‍ പുരുഷ ആന്റ് മിക്‌സഡ് ,20 മാത് ജൂനിയര്‍ ബോയ്‌സ് ആന്റ് മിക്‌സഡ് വിഭാഗങ്ങളില്‍ കാസര്‍കോട് ജില്ല നാല് മെഡലുകള്‍ നേടി. ജൂനിയര്‍ 520 കിലോ മിക്‌സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 540 കിലോ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും സീനിയര്‍ 640 കിലോ ജൂനിയര്‍ 560 കിലോ വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനവുമാണ് ജില്ല നേടിയത് .
സമാപന സമ്മേളനം മുന്‍ മന്ത്രി കെ.പി മോഹനന്‍ ഉല്‍ഘാടനം ചെയ്തു. കേരളസ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍മാന്‍ കെ.കെ..പവിത്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ തന്നെ ആദ്യ ജൂനിയര്‍ ബോയ്‌സ് വടംവലി വനിത കോച്ച് കുണ്ടകുഴി ഹയര്‍ സെക്കന്‍ റിസ്‌കൂള്‍ കായിക അധ്യാപിക കെ. വാസന്തി സമാപനയോഗത്തില്‍ ആദരിച്ചു.വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. രഘുനാഥ്, ജില്ലാ സ്‌പോട്ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം അനില്‍ ബങ്കളം, ജില്ലാ സെക്രട്ടറി ഹിറ്റ്‌ലര്‍ ജോര്‍ജ് ,വൈസ് പ്രസിഡണ്ട് സുനില്‍ നോര്‍ത്ത് കോട്ടച്ചേരി എന്നിവരുടെ നേതൃത്വത്തിലാണ് ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുത്തത്.പ്രസാദ് പരപ്പ, വാസന്തി ടീച്ചര്‍, കൃപേഷ് മണ്ണട്ട, ബാബു കോട്ടപ്പാറ എന്നിവരാണ് ടീം പരിശീലകര്‍.
0 Comments