കൊടിമരം നശിപ്പിച്ച പ്രതി സി.സി.ടി.വിയില്‍ കുടുങ്ങി

കൊടിമരം നശിപ്പിച്ച പ്രതി സി.സി.ടി.വിയില്‍ കുടുങ്ങി


നീലേശ്വരം: ബി ജെ പി കൊടിമരം ഇരുളിന്റെ മറവില്‍ നശിപ്പിച്ചു. പ്രതി സി.സി.ടി.വിയില്‍ കുടുങ്ങിയതോടെ ഇതുകേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കരപ്പാത്ത് സ്ഥാപിച്ച കൊടിമരമാണ് നശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്യാണത്തെ തുടര്‍ന്ന് കൊടിമരത്തില്‍ കെട്ടിയ കറുപ്പ് കൊടിയും നശിപ്പിച്ച നിലയിലാണ്.
ഹെല്‍മെറ്റ് ധരിച്ചെത്തിയാണ് കൊടി നശിപ്പിച്ചതെന്ന് സി. സി.ടി.വി പരിശോധനയില്‍ കണ്ടെത്തി. കൊടി നശിപ്പിച്ചതില്‍ ബി.ജെ.പി പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിക്കുകയും പുതിയ കൊടിമരവും കൊടിയും സ്ഥാപിക്കുകയും ചെയ്തു. സംഭവത്തില്‍ ബി.ജെ.പി പിലിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ പരാതിയില്‍ ചന്തേര പോലീസാണ് കേസെടുത്തത്.

Post a Comment

0 Comments