ചൊവ്വാഴ്ച, ഓഗസ്റ്റ് 27, 2019

കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പാലത്തിന് മുകളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഡീസല്‍ പരന്നത് ഗതാഗത കുരുക്ക് സൃഷ്ടിച്ചു. തിങ്കളാഴ്ച വൈകീ ട്ടോ ടെയാണ് സംഭവം. മേല്‍പാലത്തിന് മുകളില്‍ ടെം മ്പോ ലോറിയും ജീപ്പും കൂടിയിടിച്ചാണ് ഇരു വാഹനങ്ങളുടെയും ടാങ്കില്‍ നിന്നും ഡീസല്‍ ചോര്‍ച്ചയുണ്ടായത്. തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയുമുണ്ടായി. ഫയര്‍ ഫോഴ്‌സ് എത്തി മേല്‍പാലത്തെ ഡീസല്‍ നീക്കം ചെയ്തു. കുറച്ച് സമയം ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞങ്ങാട് നിന്നുള്ള ഫയര്‍ ഫോഴ്‌സാണ് മേല്‍പാലത്തിന് മുകളിലേക്ക് എത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ