കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് ഇനി ജംഷഡ്പൂരിനായി കളിക്കും

കേരള ബ്ലാസ്റ്റേഴ്‌സ് താരം സി കെ വിനീത് ഇനി ജംഷഡ്പൂരിനായി കളിക്കും



കേരള ബ്ലാസ്റ്റേഴ്‌സിൻറെ സൂപ്പർ താരം സി കെ വിനീത് ഈ സീസണിൽ ജംഷഡ്പൂരിനായി കളിക്കും. ഒരു വർഷത്തേക്കുള്ള കരാറിൽ വിനീത് ഇന്നലെ ഒപ്പുവെച്ചു. കേരളത്തിൻറെ മികച്ച ഒരു മിഡ്ഫീല്‍ഡര്‍ ആയിരുന്നു വിനീത്. ദേശീയ ടീമിന് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. കഴിഞ്ഞ  ഐഎസ്എൽ സീസണിൽ പകുതിക്ക് വെച്ച്  താരം ചെന്നൈക്ക്വേണ്ടി കളിച്ചിരുന്നു. ലോൺ അടിസ്ഥാനത്തിലാണ് വിനീത് ചെന്നൈക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുമായുള്ള കരാർ അവസാനിച്ചയുടനെയാണ് താരം ജംഷഡ്പൂരിൽ എത്തിയത്. 203 മത്സരങ്ങളില്‍ നിന്ന് 53 ഗോളുകള്‍ വിനീത് നേടിയിട്ടുണ്ട്.

Post a Comment

0 Comments