വില്‍പനയില്‍ ഇടിവ്: മാരുതി സുസുകി 3,000 ജീവനക്കാരെ ഒഴിവാക്കും

വില്‍പനയില്‍ ഇടിവ്: മാരുതി സുസുകി 3,000 ജീവനക്കാരെ ഒഴിവാക്കും


ന്യൂഡല്‍ഹി: വാഹന വിപണിയില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് മാരുതി സുസുകി 3000 കരാര്‍ ജോലിക്കാരെ ഒഴിവാക്കാനൊരുങ്ങുന്നു. ജോലിക്കാരുടെ കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന് കമ്ബനി തീരുമാനിച്ചതായി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു.

കാറുകളുടെ വിലയോടൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും കാരണം നിര്‍മാണ ചെലവ് താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും കമ്ബനിയുടെ വാര്‍ഷിക യോഗത്തില്‍ ഭാര്‍ഗവ ഓഹരി പങ്കാളികളോട് വ്യക്തമാക്കി.

ഇന്ത്യയുടെ വാഹന വിപണി വില്‍പനയില്‍ വന്‍ തിരിച്ചടി നേരിടുകയാണ്. ഇതേ തുടര്‍ന്ന് കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ ജോലിക്കാരെ പിരിച്ചു വിടുകയും താത്ക്കാലികമായി ഉത്?പാദനം നിര്‍ത്തി വെക്കുന്ന നടപടികളിലേക്കും നീങ്ങിയിട്ടുണ്ട്.

കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്(സി.എന്‍.ജി), ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് കമ്ബനിയെന്നും ഈ വര്‍ഷം സി.എന്‍.ജി വാഹനങ്ങളുടെ നിര്‍മാണത്തില്‍ 50 ശതമാനത്തോളം വര്‍ധനവ് വരുത്തുമെന്നും ഭാര്‍ഗവ പറഞ്ഞു.

Post a Comment

0 Comments