കാസർകോട്: വിദ്യാലയ പരിസരത്ത് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടേയും മയക്കുമരുന്നിന്റെയും ഉപയോഗവും വില്‍പ്പനയും കര്‍ശനമായി തടയാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് എസ് പി സി ജില്ലാതല ഉപദേശക സമിതി യോഗം തീരുമാനിച്ചു. സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വസ്തുവില്‍പനയും ഉപയോഗവും കണ്ടാല്‍ 112 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണം. ഇതിനായി സ്റ്റുഡന്റ് പോലീസ് രംഗത്തിറങ്ങണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എസ് പി സി ജില്ലാതല സമിതി അംഗങ്ങള്‍ പങ്കെടുത്തു
0 Comments