എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സ്വയംതൊഴില്‍ പദ്ധതിയിലേക്ക്

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സ്വയംതൊഴില്‍ പദ്ധതിയിലേക്ക്

അപേക്ഷിക്കാം
കാസർകോട്: കെസ്‌റു, ജോബ് ക്ലബ്, ശരണ്യ എന്നിവയിലേക്ക് കാസകോട്  ജില്ലക്കാരായ ഉദേ്യാഗാര്‍ത്ഥികളില്‍ നിന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  അപേക്ഷ  ക്ഷണിച്ചു. കെസ്‌റു (കേരള സ്റ്റേറ്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം ഫോര്‍ ദി രജിസ്റ്റേര്‍ഡ് അണ്‍ എംപ്ലോയ്ഡ്) പ്രകാരം പരമാവധി ഒരു ലക്ഷം രൂപ വായ്പ  20 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. അപേക്ഷന്റെ പ്രായം 21 നും 50  മധ്യേയായിരിക്കണം.കുടുംബ വാര്‍ഷിക  വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.
ജോബ് ക്ലബ് തുടങ്ങുന്നതിന്  പരമാവധി 10 ലക്ഷം രൂപ വായ്പ 25 ശതമാനം സബ്‌സിഡി നിരക്കില്‍ 21 നും 45 നും മധ്യേ പ്രായമുള്ള ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാന പരിധിയുള്ള അപേക്ഷകര്‍ക്ക് ലഭിക്കും.  ശരണ്യാ സ്വയം തൊഴില്‍ പദ്ധതി  പ്രകാരം പരമാവധി 50,000 രൂപ വായ്പ സ്ത്രീ അപേക്ഷകര്‍ക്ക് ലഭിക്കും. 50 ശതമാനം സബ്‌സിഡിയുള്ള ഈ പദ്ധതിക്ക് 18 നും 55 നും മധ്യേ പ്രായമുള്ള രണ്ട് ലക്ഷം രൂപയില്‍ താഴെ  കുടുംബ വാര്‍ഷിക വരുമാനമുള്ള സ്തീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും മഞ്ചേശ്വരം ബ്‌ളോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌യ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോയിലും ലഭിക്കും. അപേക്ഷകര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 04994 255582, ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  04672 209068

Post a Comment

0 Comments