കാഞ്ഞങ്ങാട്: ഭിക്ഷാടനത്തിനായി പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോയ കേസിലെ പ്രതിയെ അഞ്ച് വര്‍ഷം തടവിനും അയ്യായിരം രൂപ പിഴയടക്കാനും കാസര്‍കോട് അഡീഷണല്‍ ജില്ലാ സെക്ഷന്‍ കോടതി ശിക്ഷിച്ചു.
കൊടക്കാട് ആനക്കാടിയില്‍ താമസക്കാരനും തമിഴ്‌നാട് ചിദംബരം താലൂക്ക് സെയ്താര്‍ വളപ്പില്‍ കടലൂര്‍ സ്വദേശിയുമായ അരുള്‍ദാസ് (48) നെയാണ് കോടതി ശിക്ഷിച്ചത്. 2015 സെപ്തംബര്‍ 20ന് ചീമേനി പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ കാണതായ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്നത്തെ നീ ലേശ്വരം സി.ഐ ആയിരുന്ന കെ.ഇ പ്രേമചന്ദ്രന്‍ അ ന്വേഷണം ഏറ്റടുക്കുകയും കുട്ടി യെ ക ണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. കാണാതായ കുട്ടിയുടെ ഫോട്ടോയും തട്ടി കൊണ്ടു പോയ ആളുടെ കൃത്യമായ വിവരങ്ങളും ശേഖരിച്ച് സി.ഐ പ്രേമചന്ദ്രന്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ എല്ലാ പൊലിസ് സ്‌റ്റേഷനിലേക്കും വിവരങ്ങള്‍ കൈമാറി. കുട്ടിയുമായി ബസിലാണ് അരുള്‍ദാസ് കടന്നുകളഞ്ഞതെന്ന അടിസ്ഥാനത്തില്‍ എല്ലാ ബസുകളും കയറിയിറങ്ങി പരിശോധന നടത്തി. ട്രാഫിക്ക് പൊലിസും ഹൈവേ പൊലിസും തിരച്ചിലിനായി ഒപ്പം ചേര്‍ന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഹൈവേ പ ട്രോളിങ് സംഘത്തിന്റെ പരി ശോധനയില്‍ കുഞ്ഞി നെയും കൊണ്ട് യാത്ര ചെയ്യുകയായിരുന്ന അരുള്‍ദാസി നെ പിടികൂടിയത്.
0 Comments