ഓണം കൈത്തറി വസ്ത്ര വിപണന മേള 31ന് തുടങ്ങും

ഓണം കൈത്തറി വസ്ത്ര വിപണന മേള 31ന് തുടങ്ങും


കാഞ്ഞങ്ങാട്: ഓണം കൈത്തറി വസ്ത്ര വിപണന മേള ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ ഒമ്പത് വരെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിനു സമീപം നിത്യാനന്ദ ബില്‍ഡിങില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മേള വൈകീട്ട് മൂന്ന് മണിക്ക് നഗരസഭ ചെയര്‍മാന്‍ വി.വി ര മേശന്‍ ഉദ്്ഘാടനം ചെയ്യും. ജോയ.രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ് പി മുഖ്യ പ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സു ലൈഖ ആദ്യ വില്‍പന നടത്തും. കെ.എസ്.എസ്.എസ്.ഐ കാസര്‍ കോട് യൂണിറ്റ് പ്രസിഡന്റ് ബിന്ദു സി സ്വീകരിക്കും.ഭൗമ സൂചിക പദവി ലഭിച്ച കാസര്‍ കോട് സാരികള്‍, കുടാതെ വിവിധയിനം ബെഡ്് ഷീറ്റുകള്‍, ലുങ്കികള്‍, സെറ്റ് മുണ്ടുകള്‍, ഷര്‍ട്ടുകള്‍, സാരികള്‍, കൈത്തറി കൊതുകുവലകള്‍ തുടങ്ങി വിവിധയിനം ഉല്‍പന്നങ്ങള്‍ മേളയില്‍ ഇരുപത് ശതമാനം റിബേറ്റില്‍ ലഭ്യമായിരിക്കും. രാം നഗര്‍ നെയ്ത്ത്് സംഘം, നീ ലേശ്വരം നെയ്ത്ത് സംഘം, തൃക്കരിപ്പൂര്‍ നെയ്ത്ത് സംഘം, ഹാന്‍വീവ് കണ്ണൂര്‍, കയര്‍ ഫെഡ- കേരള, പാപ്പിനിശേരി വീവേഴ്‌സ് കണ്ണൂര്‍, വനിത വിവേഴ്‌സ് ബാലരാമപുരം, ആക്ഷയ ഹന്‍ലൂംസ്് കാസര്‍കോട് എന്നിവരുടെ ഉല്‍പന്നങ്ങള്‍ കൈത്തറി മേളയില്‍ പ്രദര്‍ശനത്തിനും വില്‍പനയ്ക്കും എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒമ്പത് ലക്ഷം വില്‍പന നടന്ന സ്ഥാനത്ത് ഇക്കുറി 15 ലക്ഷം വില്‍പന പ്രതീക്ഷിക്കുന്നു. പത്ര സ ്േമ്മളനത്തില്‍ അസി.ഡയരക്ടര്‍ സജിത്ത് കുമാര്‍ കെ, പി.എസ് രാധാകൃഷ്ണന്‍, എന്‍ അശോകന്‍, ഹാന്റ്‌ലൂം ഇന്‍സ് പെക്ടര്‍മാരായ സിറാജുദ്ധീന്‍, ശംസുദ്ധീന്‍ എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments