കുമ്പള: ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയായ അല്‍ത്താഫിനെ (48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുംബൈയില്‍ പിടിയിലായ പ്രതിയെ തെളിവെടുപ്പിനായി കുമ്പളയിലെത്തിച്ചു. അബ്ദുല്‍ ജലീലിനെ (22)യാണ് ബുധനാഴ്ച വൈകിട്ട് കുമ്പള സി ഐ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനായി ഉപ്പളയിലും കുമ്പളയിലുമെത്തിച്ചത്.
സംഭവത്തിനുശേഷം ഒളിവില്‍പോയ ജലീലിനെ മുംബൈയിലെത്തി പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയുടെ അനുമതി തേടിയത്. ഇക്കഴിഞ്ഞ ജൂണ്‍ 23ന് ഞായറാഴ്ച രാവിലെയാണ് അല്‍ത്താഫിനെ പ്രതാപ് നഗര്‍ പുല്‍ക്കുത്തിയിലെ വീടിനു സമീപത്തു നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ജലീലിന്റെ പേരില്‍ ഒരു അടിപിടിക്കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
0 Comments