അമിത് ഷാ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍; മുകേഷ് അംബാനി

അമിത് ഷാ ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍; മുകേഷ് അംബാനി



ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യഥാര്‍ത്ഥ കര്‍മ്മയോഗിയും ഇന്ത്യയുടെ ഉരുക്കു മനുഷ്യനുമാണെന്ന് വിശേഷിപ്പിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം യുണിവേഴ്സിറ്റിയില്‍ നടന്ന കോണ്‍വെക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അംബാനി. '' അമിത് ഭായ്, നിങ്ങള്‍ ഒരു യഥാര്‍ത്ഥ കര്‍മ്മയോഗിയാണ്, ഒപ്പം രാജ്യത്തിന്റെ ഉരുക്കു മനുഷ്യനുമാണ്. ഗുജറാത്തും ഇപ്പോള്‍ ഇന്ത്യയും അങ്ങയെ പോലൊരു നേതാവിനെ കിട്ടിയതില്‍ അനുഗ്രഹീതരാണ്. അദ്ദേഹം പറഞ്ഞു.


സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയാണ് സാധാരണയായി ഉരുക്ക് മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. അമിത് ഷായെ വേദിയിലിരുത്തിയാണ് അംബാനിയുടെ പരാമര്‍ശങ്ങളുണ്ടായത്.

ഇന്ത്യ അങ്ങയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് അവകാശപ്പെട്ട മുകേഷ് അംബാനി താങ്കളുടെ ലക്ഷ്യങ്ങള്‍ക്ക് അതിര്‍ത്ഥികള്‍ വയ്ക്കരുതെന്നും പറഞ്ഞു. വലിയ സ്വപ്നങ്ങള്‍ കാണാന്‍ മടികാണിക്കേണ്ട ആവശ്യമില്ല. നാളെയുടെ ഇന്ത്യ നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാനുള്ള സമയമാണ് നല്‍കുന്നതെന്നും വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Post a Comment

0 Comments