കാസർകോട്: സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്‍പതാം ക്ലാസിലോ അതിന് മുകളിലോ പഠനം നടത്തുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യൂനിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ധനസഹായം അനുവദിക്കുന്ന 'വിദ്യാജ്യോതി' പദ്ധതിയിലേക്ക് സപ്തംബര്‍ 10 വരെ അപേക്ഷിക്കാം. ഹൈസ്‌കൂള്‍ (എട്ടാംതരം ഒഴികെ), ഹയര്‍സെക്കറി, ബിരുദം(പ്രൊഫഷണല്‍ കോഴ്‌സും ഡിപ്ലോമ ഉള്‍പ്പെടെ) എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് ധനസഹായം അനുവദിക്കുന്നത്. യൂനിഫോമിനുള്ള ധനസഹായം ഒരു വിഭാഗത്തില്‍ ഒരു പ്രാവശ്യം മാത്രമേ അനുവദിക്കുകയുള്ളൂ. അപേക്ഷ കാസര്‍കോട്് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക്- 04994255074.
0 Comments