ആലപ്പുഴ: ജനിതക സംബന്ധമായ രോഗമുണ്ടായിരുന്ന ഒന്നരവയസ്സായ കുട്ടി മരണപ്പെട്ട സംഭവത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ നരഹത്യയ്ക്കു പൊലിസ് കേസെടുത്തു. മാരാരിക്കുളം പൊലിസാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തത്.
പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികില്‍സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികില്‍സാരീതി കാരണം മരണപ്പെട്ടതായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പീഡിയാട്രിക് റസിഡന്റ് ഡോ. വിപില്‍ കളത്തില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കെ.കെ ശൈലജ കത്തയച്ചിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തുടർന്നാണ് പോലീസ് നടപടി.
മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടർന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മാരാരിക്കുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
0 Comments