രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ പ്രഹരം മോട്ടോര്‍ വാഹന വ്യവസായത്തിനായിരുന്നു. ഝാര്‍ഖണ്ഡിലെ ജംഷെഡ് പൂരാണ് ഓട്ടോമോബൈല്‍ വ്യവസായത്തിന്റെ തലസ്ഥാനം. ഇവിടെ ടാറ്റാ കമ്പനികള്‍ വന്‍ പ്രതിസന്ധിയിലാണ്. നിരവധി കരാര്‍ കമ്പനികള്‍ പൂട്ടി. ആയിരക്കണക്കിന് തൊഴിലാളികള്‍ തെരുവിലായി. അതിരൂക്ഷമാണ് ഇവിടത്തെ സാഹചര്യം.
രണ്ടര മാസത്തിനുള്ളില്‍ തൊഴില്‍ നഷ്ടമായത് 60,000 പേര്‍ക്ക്. മുഴുവനും കരാര്‍ ജീവനക്കാര്‍. ശരാശരി 500 പേരുള്ള സ്ഥാപനത്തില്‍ ഇപ്പോള്‍ 100 പേര്‍ മാത്രം. 80,000 പേര്‍ക്ക് തൊഴിലില്ലാതായെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
രൂക്ഷമാണ് ടാറ്റയുടെ പ്രതിസന്ധി. 450 വാഹനങ്ങളാണ് കമ്പനിയുടെ പ്രതിദിന ശേഷി. ഇപ്പോള്‍ വെറും 100 മാത്രം. ഒരു മാസത്തിനുള്ളില്‍ കമ്പനി അവധി നല്‍കിയത് 15 ദിവസങ്ങള്‍. പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നാണ് വ്യവസായികളുടെ കുറ്റപ്പെടുത്തല്‍. സ്ഥാപനങ്ങളുടെ ടേണ്‍ ഓവര്‍ 20% ആണ് കുറഞ്ഞത്. ഇതാദ്യമായാണ് ഇത്ര വലിയ പ്രതിസന്ധി.
0 Comments