മാന്യ: നാടിന്റെ ഉയർച്ചക്ക് അഭിമാനത്തോടെ ഞങ്ങളും മാന്യ ജെ.എ.എസ്.ബി സ്കൂളിൽ ദുരിതാശ്വാസ സംഭാവനപ്പെട്ടി സ്ഥാപിച്ചു. വെള്ളിയാഴ്ച്ച സ്കൂളിൽ ആഡംബര ആഘോഷങ്ങൾ ഇല്ലാതെ ഓണപൂക്കളും, ഓണസദ്യയും സംഘടിപ്പിച്ചാണ് സംഭാവന പെട്ടി സ്ഥാപിച്ചത്. സ്കൂൾ പ്രധാന അധ്യാപകൻ ടി.ഗോവിന്ദൻ നമ്പൂതിരി പണം നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുബൈർ ബാപ്പാലിപ്പൊനം അധ്യക്ഷതവഹിച്ചു. സീനിയർ അധ്യാപിക ആശാ കിരൺ, മാനേജ്മെന്റ് പ്രതിനിധി നിത്യാനന്ദ, സ്റ്റാഫ് സെക്രട്ടറി രജു എസ്.എസ്, എം.പി.ടി എ പ്രസിഡൻറ് ശാലിനി, എസ് ആർ ജി കൺവീനർ സുരേന്ദ്രൻ എം.വി എന്നിവർ സംസാരിച്ചു. തുടർ ദിവസങ്ങളിൽ പണം സമാഹരിച്ച് സെപ്റ്റംബർ 6ന് ബന്ധപ്പെട്ട വിദ്യാഭ്യസ ഓഫിസർക്ക് കൈമാറും.
0 Comments