യൂത്ത് സ്ട്രീറ്റ് ക്യാമ്പയിൻ മാറ്റിവെക്കും; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരും: ഡിവൈഎഫ്ഐ

യൂത്ത് സ്ട്രീറ്റ് ക്യാമ്പയിൻ മാറ്റിവെക്കും; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരും: ഡിവൈഎഫ്ഐ

തിരുവനന്തപുരം: മഴക്കെടുതിയില്‍ കേരളം വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ ആഗസ്റ്റ് 15നു ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കാനിരുന്ന യൂത്ത് സ്ട്രീറ്റ് മാറ്റി വെച്ചു.

കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപകമായ നാശനഷ്ടം സംഭവിച്ചുകൊണ്ടിരിക്കുയാണ് കേരളത്തില്‍. 65 ഓളം പേര്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുള്ളത.് ഈ സാഹചര്യത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ മഴക്കെടുതി അനുഭവിക്കുന്ന മേഖലകളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടം മുഖേന നല്‍കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Post a Comment

0 Comments