കാസറഗോഡ്: നാലാംതിയതി ജില്ലയിലെ ബസ്സുടമകളും നടത്തുന്ന പ്രകടനത്തിനും ധര്‍ണയ്ക്കുമെതിരെയുള്ള സി.ഐ.ടി.യു. പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ബസുടമകളുടെ പണിമുടക്ക് സി.ഐ.ടി.യു. കാസറഗോഡ് ഡിവിഷന്‍ കമ്മിറ്റീയുടെ പത്രക്കുറിപ്പില്‍ തൊഴിലാളി സംഘടനകളോട് ആലോചിക്കാതെയാണ് നാലാംതീയതിയിലെ പണിമുടക്കും കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ബസുടമകള്‍ തീരുമാനിച്ചിരുതെന്നും ആരോപിച്ചിരുന്നു. ബസുടമകള്‍ ബസ് ഓടേണ്ട എന്ന് തീരുമാനിച്ചാല്‍ ബസ് ഓടില്ല. ബസുടമകള്‍ക്ക് സര്‍വീസ് നിര്‍ത്തിവെക്കാനും പ്രകടനവും ധര്‍ണ്ണയും നടത്താനും തൊഴിലാളി സംഘടനയുടെ അനുവാദം ആവശ്യവുമില്ല. ജില്ലാകമ്മിറ്റി ജില്ലയിലെ ട്രേഡ് യൂണിയന്‍ നേതാക്കളെ ബന്ധപ്പെട്ട് സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നതാണ്. മാത്രമല്ല, പൊതുജനങ്ങളോടും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അല്ലാതെ സംഘടനയുടെ അനുവാദം വാങ്ങിയാലെ ബസുടമകള്‍ക്ക് സമരം പ്രഖ്യപിക്കാവു എന്ന് ചിന്തിക്കുന്നത് പാപ്പരത്തമാണ്.
ദേശീയപാത ഉള്‍പ്പടെ ജില്ലയിലെ പൊട്ടിപൊളിഞ്ഞ മുഴുവന്‍ റോഡുകളും അടിയന്തിരമായി അറ്റകുറ്റപണികള്‍ നടത്തി ഗതാഗത യോഗ്യമാക്കുക, നിയമാനുസൃതമായ പെര്‍മിറ്റോ ടൈമിംഗ്സോ ഇല്ലാതെയുള്ള കെ.എസ് ആര്‍.ടി.സിയുടെ മിക്‌സഡ് റൂട്ടിലൂടെയുള്ള സര്‍വീസുകള്‍ പിന്‍വലിക്കുക, സ്വകാര്യ ബസുകളിലേത് പോലെ കെഎസ്ആര്‍ടിസിയിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‌സെഷന്‍ അനുവദിക്കുക, സമാന്തര സര്‍വിസുക്കള്‍ക്ക് എതിരെയുള്ള ഹൈകോടതിവിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നാലാംതീയതി നടത്തുന്ന പണിമുടക്കും പ്രകടനവും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ ബസ് ഓപ്പറേറ്റെര്‍സ് ഫെഡറെഷന്‍ കാസറഗോഡ് ജില്ലാകമ്മിറ്റീ തീരുമാനിച്ചു.
0 Comments