തിങ്കളാഴ്‌ച, സെപ്റ്റംബർ 02, 2019


കോഴിക്കോട് :മലപ്പുറം എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച് വിസര്‍ജ്യമെറിഞ്ഞ സംഭവത്തെ കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്ന് പോപുലര്‍ ഫ്രണ്‍് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍സത്താര്‍ ആവശ്യപ്പെട്ടു. ക്ഷേത്ര ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത് വര്‍ഗീയ സംഘര്‍ഷമാണെന്ന് തെളിഞ്ഞതോടെ ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്‍ുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സംഭവം നടന്നതിനു തൊട്ടുപിന്നാലെ മുസ്‌ലിംകള്‍ക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തുകയും വര്‍ഗീയ ചേരിതിരിവുണ്‍ാക്കുന്ന നിലയില്‍ പ്രസംഗിക്കുകയും ചെയ്ത ഹിന്ദു ഐക്യവേദിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണം. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശത്ത് ക്ഷേത്രങ്ങള്‍ക്കു നേരെ സമാന സ്വഭാവത്തിലുള്ള ആക്രമണങ്ങള്‍ മുമ്പ് ഉണ്‍ായിട്ടുണ്‍്. ഓരോ സംഭവത്തോടനുബന്ധിച്ചും വര്‍ഗീയ ചേരിതിരിവും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള നീക്കങ്ങളും സംഘപരിവാര, ഹിന്ദുത്വ ശക്തികളുടെ ഭാഗത്തുനിന്നുണ്‍ായിട്ടുണ്‍്. എന്നാല്‍ ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള അന്വേഷണം പാതിവഴിയില്‍ അവസാനിക്കുകയാണുണ്‍ായിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെ ദുരൂഹത പുറത്തുകൊണ്‍ുവരേതുണ്‍്. മുസ്‌ലിം ഭൂരിപക്ഷ ജില്ലയെന്ന നിലയില്‍ മലപ്പുറത്തെ ചൂണ്‍ിക്കാട്ടി ദേശീയതലത്തില്‍ തന്നെ സംഘപരിവാരം ശക്തമായ വിദ്വേഷ പ്രചാരണമാണ് നടത്തിക്കൊണ്‍ിരിക്കുന്നത്.
1993 ല്‍ താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബ് എറിയാനുള്ള നീക്കത്തിന്റെ ഭാഗമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ കരുതിയിരുന്ന ബോംബ് പൊട്ടി ശ്രീകാന്ത് എന്ന സംഘപരിവാര പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ കുറിച്ച് അന്നത്തെ മലപ്പുറം എസ്.പി ഉമ്മന്‍ കോശി പ്രതികരിച്ചത് 'മലപ്പുറത്തെ ദൈവം രക്ഷിച്ചു' എന്നാണ്. 2001 ല്‍ കരുളായി കൊയിലമുണ്‍യിലെ ഒഴിഞ്ഞ വീട്ടില്‍ നടന്ന സ്‌ഫോടനത്തില്‍ ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറിയും സഹോദരി പുത്രനും അറസ്റ്റിലായിരുന്നു. അങ്ങാടിപ്പുറം തളിക്ഷേത്ര വാതിലും വളാഞ്ചേരി കൊടുമുടിക്കാട് ക്ഷേത്രവും തീവച്ച് നശിപ്പിക്കപ്പെട്ട കേസുകളില്‍ കാര്യമായ അന്വേഷണം ഉണ്‍ായിട്ടില്ല. മഞ്ചേരി നറുകര ക്ഷേത്രത്തിനു സമീപം ബോംബ് കണ്‍െത്തിയ സംഭവത്തില്‍ പിടിക്കപ്പെട്ട ആര്‍.എസ്.എസുകാരനെ മനോരോഗിയാക്കി വിട്ടയയ്ക്കുകയായിരുന്നു. 2002 ല്‍ താനാളൂര്‍ ശ്രീ നരസിംഹക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ കത്തിച്ചതിലും 2011 ല്‍ മൊറയൂര്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരക്ക് തീയിട്ടതിലും ദുരൂഹതയുണ്‍്. അതുകൊണ്‍ു തന്നെ, ഇപ്പോള്‍ നടന്നിട്ടുള്ള സംഭവത്തെ ഒറ്റപ്പെട്ടതായി കാണാനാവില്ല. ഇത്തരം സംഭവങ്ങളില്‍ സംഘപരിവാര സംഘടനകളില്‍പ്പെട്ടവര്‍ പ്രതികളാവുമ്പോള്‍ അന്വേഷണം വഴിമുട്ടുകയും പ്രതികള്‍ വിട്ടയയ്ക്കപ്പെടുകയും ചെയ്യുന്നതായാണ് കണ്‍ുവരുന്നത്. 2017 ല്‍ പൂക്കോട്ടുംപാടം ക്ഷേത്രാക്രമണത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ചൂണ്‍ിക്കാട്ടി പോപുലര്‍ ഫ്രണ്‍് ഓഫ് ഇന്ത്യ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നെങ്കിലും അതിന്‍മേല്‍ യാതൊരു നടപടികളുമുണ്‍ായില്ല.
വിവിധ വിഭാഗങ്ങള്‍ സഹിഷ്ണുതയോടെ കഴിയുന്ന മലപ്പുറത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര അജണ്‍യുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്ന് സംശയിക്കേണ്‍ിയിരിക്കുന്നു. മലപ്പുറം ജില്ലാ രൂപീകരണത്തെ ശക്തമായി എതിര്‍ത്ത ആര്‍.എസ്.എസ് 1967 ല്‍ ജില്ല രൂപീകരിച്ചതു മുതല്‍ അതിനെതിരേ കുപ്രചാരണങ്ങള്‍ ആരംഭിക്കുകയും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തുവരികയാണ്. അതിനാല്‍, ക്ഷേത്രങ്ങള്‍ക്കു നേരെ നടക്കുന്ന ഇത്തരം ദുരൂഹമായ ആക്രമണസംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ