കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) അന്തരിച്ചു.
2007ല്‍ ചെര്‍ക്കള മേഖലാ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃനിരയിലെത്തിയ ജെഡിയാര്‍ 2009ജില്ലാ ജനറല്‍ സെക്രട്ടറി, 2011ല്‍ ജില്ലാ പ്രസിഡന്റ്, 2013 മുതല്‍ 2017വരെ സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്് സ്ഥാനങ്ങള്‍ക്ക് പുറമെ അണങ്കൂര്‍, ഉളിയത്തടുക്ക റെയ്ഞ്ച് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു. 2009ല്‍ കാസര്‍കോട് നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ജില്ലാ സമ്മേളനത്തിന്റെ മുഖ്യശില്‍പിയായിരുന്നു. 2014ല്‍ ചെര്‍ക്കളയിലെ വാദീ ത്വയ്ബയില്‍ നടന്ന എസ്.വൈ.എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ കമ്മിറ്റി ജനറല്‍ കണ്‍വീനറായിരുന്നു. ഖാസിം മുസ്ല്യാരുടെ മരണത്തിന് തൊട്ടുമുമ്പ് നടന്ന ജില്ലാ മുശാവറ യോഗം ഒഴിവുവന്ന അംഗങ്ങള്‍ക്ക് പകരമായി ജെഡിയാര്‍ ഫൈസിയെയും മുശാവറാ അംഗമായി തെരഞ്ഞെടുത്തിരുന്നു.
ബന്തടുക്ക പടുപ്പ് ജെഡിയാറിലാണ് ജനനം. പ്രഥമ ദര്‍സ് പഠനം സ്വദേശമായ ബന്തടുക്ക ഏണിയാടിയിലായിരുന്നു. പീന്നീട് ദീര്‍ഘകാലം നെല്ലിക്കുന്നിലായിരുന്നു ദര്‍സ് പഠനം. മര്‍ഹൂം പി.എ അബ്ദുല്‍റഹ്മാന്‍ ബാഖവി ജുനൈദി ഉസ്താദ് തിരുവട്ടൂരാണ് പ്രഥാന ഗുരുനാഥന്‍. പി സുലൈമാന്‍ ദാരിമി മലപ്പുറം ജി.എസ് അബ്ദുല്‍റഹ്്മാന്‍ മദനി, പി.എം അബ്ദുല്‍ ഹമീദ് മദനി എന്നിവരും ദര്‍സിലെ ഗുരുനാഥന്മാരാണ്.
2004ലാണ് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നിന്ന് ഫൈസി ബിരുദം നേടിയത്. സമസ്ത പ്രസിഡന്റുമാരായ മര്‍ഹൂം കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, കുമരം പുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്.
പരേതനായ ജെഡിയാര്‍ അബ്ദുല്‍റഹ്്മാന്റെയും ആമിനയുടെയും മകനാണ്. അനീസയാണ് ഭാര്യ. മക്കള്‍: ഫാത്തിമത്ത് ഹദ്‌യ (എട്ട്), നബ്‌വാന്‍ (നാല്). സഹോദരങ്ങള്‍: അബ്ദുല്ല പടുപ്പ്, യൂസുഫ് ജെഡിയാര്‍, അബ്ദുല്‍ ഖാദര്‍ ചെങ്കള, ബീഫാത്തിമ മജല്‍, നഫീസ സഞ്ചക്കടവ്. മയ്യിത്ത് ചെങ്കള ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
0 Comments