ഓണ വിപണി ലക്ഷ്യമാക്കി എത്തിയ തെരുവോര കച്ചവടക്കാരെ കണ്ണീരിലാഴ്ത്തി 'മഴ'

ഓണ വിപണി ലക്ഷ്യമാക്കി എത്തിയ തെരുവോര കച്ചവടക്കാരെ കണ്ണീരിലാഴ്ത്തി 'മഴ'


കാഞ്ഞങ്ങാട്: ഓണ വിപണിയെ ലക്ഷ്യമാക്കി എത്തിയ തെരുവോര കച്ചവടകാര്‍ക്ക് വിഷമമുണ്ടാക്കുന്ന രൂപത്തില്‍ പെയ്തുകൊണ്ടിരിക്കുന്ന മഴ  സങ്കട മഴയായി മാറി. കാഞ്ഞങ്ങാട് നഗരത്തില്‍ ഓണം ലക്ഷ്യമാക്കി എത്തിയ തെരുവ് കച്ചവടകാര്‍ക്കാണ് ഇത്തരത്തില്‍ വിഷമമായി മഴ പെയ്തത്. ഇന്നലെ  മുതല്‍ പെയ്ത മഴയില്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിലടിയിലാകുകയായിരുന്നു. ഇതോടെ നഗരത്തില്‍ ഓണ വിപണിയെ ലക്ഷ്യമാക്കി എത്തിയ തെരുവ് കച്ചവടകാര്‍ക്ക് പ്രതിസന്ധിയായി ആണ് മഴ പെയ്തിരിക്കുന്നത്. മിക്കവാറും വസ്ത്രങ്ങളടക്കമുള്ളവയാണ് തെരുവ് കച്ചവടകാര്‍ വില്‍പനയ്ക്കായി കാഞ്ഞങ്ങാട് നഗരത്തില്‍ എത്തിക്കുന്നത്.വര്‍ഷത്തില്‍ വിഷുവിനും ഓണത്തിനുമാണ് തെരുവ് കച്ചവടക്കാര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ എത്തുന്നത്. ഇക്കുറി ക്രമം തെറ്റി പെയ്യുന്ന മഴ അവര്‍ക്ക് വലിയ വിഷമവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്.

Post a Comment

0 Comments