ദമ്മാം : വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്കെതിരെ അദ്ദേഹത്തിന്റെ ഫേസ് ബൂക്ക് പേജില്‍ അപമാനകരമായ രീതിയില്‍ കമന്റിട്ടതിന് അറസ്റ്റിലായയാളെ യൂസഫലി തന്നെ ഇടപെട്ട് ജയില്‍ മോചിതനാക്കി. സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ അല്‍ ഖോബാറില്‍ താമസിക്കുന്ന മലയാളി യുവാവാണ് ലുലു ഗ്രൂപ്പിന്റെ ലീഗല്‍ ടീം പരാതിപ്പെട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നത്. ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ കുടുങ്ങിയ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് യൂസഫലിയുടെ പേജില്‍ ഇയാള്‍ അസഭ്യ കമന്റിട്ടത്.
തെറ്റ് പറ്റിപ്പോയെന്നും ഈശ്വരനെ വിചാരിച്ച് മാപ്പ് നല്‍കണമെന്നും യുവാവ് സ്വന്തം ഫേസ് ബുക്ക് പേജില്‍ മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് യൂസഫലി ഇടപട്ട് പരാതി പിന്‍വലിച്ചതും മോചനത്തിനു വഴി തെളിഞ്ഞതും.ഇത്തരത്തില്‍ ജിദ്ദ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നാല് മലയാളികള്‍ക്കെതിരായി കേസ് നല്‍കിയതായാണ് വിവരം .സൗദിയില്‍ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് ശിക്ഷ .
0 Comments