കാസര്‍കോട്: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്‌ളോയബിലിറ്റി സെന്ററില്‍ ഈ മാസം 17 ന് രാവിലെ പത്തിന് സ്വകാര്യ മേഖലയിലെ 16 ഒഴിവുകളിലേക്ക് അഭിമുഖം നടത്തും.റിലേഷന്‍ഷിപ്പ് മാനേജര്‍( പുരുഷന്‍മാര്‍), കോമേഴ്‌സ്യല്‍ സെയില്‍സ് ഓഫീസര്‍(പുരുഷന്‍മാര്‍), ഫ്രണ്ട് ഓഫീസ്,ഫാക്ക് ഓഫീസ്(സ്ത്രീകള്‍) എന്നീ തസ്തികകളിലേക്കാണ് നിയമനം. കോമേഴ്‌സ്യല്‍ സെയില്‍സ് ഓഫീസര്‍ തസ്തികയ്ക്ക് പ്ലസ്ടുവും മറ്റ് മൂന്ന് തസ്തികകള്‍ക്ക് ബിരുദവും ആണ് യോഗ്യത. നിലവില്‍ എംപ്‌ളോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്‌ട്രേഷന്‍ നടത്തിയിട്ടുളളവര്‍ക്ക് അഭിമുഖത്തില്‍് പങ്കെടുക്കാം.രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്ക് പങ്കെടുക്കാന്‍ താല്‍പര്യമുളള പക്ഷം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പ് സഹിതം 250 രൂപ ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടത്തി അഭിമുഖത്തില്‍ പങ്കെടുക്കാം.ഫോണ്‍ 9207155700, 04994297470
0 Comments