കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പി.സ്കൂളിൽ ഓണോത്സവത്തിനിടയിൽ പുതിയൊരു വിരുന്നുകാരനെത്തി. ഏറ്റവും വലിയ മൂന്നാമത്തെ നിശാശലഭമായ അറ്റ്ലസ് കോബ്ര മോത്ത് എന്ന നാഗശലഭമാണിത്. ശലഭത്തിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കാണാം
ഒറ്റനോട്ടത്തില്‍ ചിത്രശലഭമാണ്. സൂക്ഷിച്ചുനോക്കിയാല്‍ പേടിയാകും. ചിറകുകളുടെ അറ്റം പാമ്പിന്റെ വായപോലെ. രൂപത്തിലേ ഉള്ളൂ ഈ ഭീകരത, പാവമാണ്, ഭൂപടത്തിന്റെ രൂപത്തിലായതിനാല്‍ ഇത് അറിയപ്പെടുന്നത് അറ്റ്ലസ് കോബ്ര മോത്ത് എന്നാണ്. മൂര്‍ഖന്റെ മുഖമുള്ള ചിറക് ആയതിനാല്‍ മലയാളത്തില്‍ ഇതിനെ വിളിക്കുന്നത് നാഗശലഭം എന്നും.
നീലേശ്വരം കടിഞ്ഞിമൂലയിലെ പ്രാദേശിക കാർഷിക ശാസ്ത്രജ്ഞൻ ദിവാകരൻ നീലേശ്വരത്തിന്റെ വീട്ടുമുറ്റത്ത് . പുലര്‍ച്ചെയാണ് വീട്ടുമുറ്റത്ത് അസാമാന്യ വലിപ്പമുള്ള നിശാശലഭത്തെ കണ്ടത്. അപൂര്‍വ ഇനമെന്ന് കരുതിയ ശലഭത്തെക്കുറിച്ച് കൂടുതലറിയാൻ ദിവാകരൻ ശലഭവുമായി മേലാങ്കോട്ട്സ്കൂളിൽ എത്തുകയായിരുന്നു. നിശാശലഭങ്ങളിലെ രാജാവാണ് നാഗശലഭം. 30 സെന്റീമീറ്ററാണ് വലിപ്പം. ബ്രൌണ്‍ നിറം. വായയില്ല. ചിറകിന്റെ അറ്റത്തെ മൂര്‍ഖന്‍ പാമ്പിന്റെ രൂപമാണ് ഈ നിശാശലഭത്തിന്റെ പ്രത്യേകത.
ഉഷ്ണമേഖലാ കാടുകളിലാണ് കൂടുതലായി കണ്ടുവരുന്നതെന്ന് പ്രധാനാധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ.കൊടക്കാട് നാരായണൻ പറഞ്ഞു. അപൂര്‍വ ഇനമല്ല. പൂമ്പാറ്റകള്‍ തേന്‍ നുകരുമ്പോള്‍ ഈ നിശാശലഭം പട്ടിണിയാണ് എന്നും. ലാര്‍വ ആയിരിക്കുമ്പോള്‍ കഴിക്കുന്ന ഇലകളാണ് ഇവയുടെ ജീവിതകാലത്തെ ഏകഭക്ഷണം. മട്ടി, നാരകം, കറുവ എന്നിവയുടെ ഇലകളാണ് ഭക്ഷിക്കുക. കൊക്കൂണ്‍ ആയി വിരിഞ്ഞ് ശലഭമായാലും ഭക്ഷണമില്ല. വായ ഇല്ലാത്തതാണ് കാരണം. രണ്ടാഴ്ച മാത്രമാണ് ആയുസ്. ഡോ.കൊടക്കാട് നാരായണൻ പറഞ്ഞു.
മാവേലിയും പുലികളുമായി കുട്ടികൾ ഓണാഘോഷം ഗംഭീരമാക്കി. ഡിജിറ്റൽ പൂക്കള മത്സരവുമുണ്ടായി. സർഗാത്മക ഓണം എന്ന പേരിൽ അവധിക്കാലത്ത് ചെയ്യാനുള്ള പoന പ്രവർത്തനങ്ങളുടെ പാക്കേജുമായാണ് പാദ വാർഷിക പരീക്ഷ കഴിഞ്ഞ് വീടുകളിലേക്ക് കുട്ടികൾ മടങ്ങിയത്. മുപ്പതിലധികം വിഭവങ്ങളുള്ള ഓണസദ്യ കെങ്കേമമായി.
0 Comments