കാഞ്ഞങ്ങാട് : ജില്ലയില്‍ കാലവര്‍ഷത്തില്‍ ദുരിതത്തിലായ ജനങ്ങളെ രക്ഷിക്കുന്നതിനായി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളെ ഇന്ന് (സെപ്റ്റംബര്‍ 7) അനുമോദിക്കും. ഹോസ്ദുര്‍ഗ്ഗ് താലൂക്ക് കോമ്പൗണ്ടില്‍ രാവിലെ 11 ന് അനുമോദന യോഗം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. പ്രളയ ദുരിതാശ്വാസ ധനസഹായത്തിന്റെ പ്രഖ്യാപനവുമുണ്ടാകും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എ മാരായ എം. രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രാഫ. കെ. ജയരാജന്‍, കാഞ്ഞങ്ങാട് സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുക്കും
0 Comments