നെല്ലിക്കുന്നിലെ സംഘര്‍ഷം ; ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

നെല്ലിക്കുന്നിലെ സംഘര്‍ഷം ; ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട് : ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് റേയ്‌സ് ചെയ്ത് പ്രകോപമുണ്ടാക്കിയെന്നാരോപിച്ച് നെല്ലിക്കുന്ന് ജംഗ്ഷനില്‍ വെച്ച് ഒരു സംഘം ബുള്ളറ്റ് തടഞ്ഞു നിര്‍ത്തി യുവാവിനെ അക്രമിച്ചുവെന്ന പരാതിയില്‍ ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സിറാജുദ്ദിന്‍, നൗഫല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. നെല്ലിക്കുന്ന് ബീച്ച് റോഡ് തോട്ടത്തില്‍ ഹൗിലെ അനീഷ്‌കുമാറിന്റെ (25)യുടെ പരാതിയിലാണ് കേസ്. പരിക്കേറ്റ അനീഷ് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച വൈകിട്ട് 6.45 മണിയോടെയാണ് സംഭവം. നെല്ലിക്കുന്ന് ബീച്ചില്‍ നിന്ന് കാസര്‍കോട് ടൗണിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ബൈക്ക് തടഞ്ഞ് മര്‍ദ്ദിക്കുകയും ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്നാണ് അനീഷിന്റെ പരാതി. കൂടെയുണ്ടായിരുന്ന സുഹൃത്ത് വൈശാഖ് ഓടിരക്ഷപ്പെട്ടതായും അനീഷ് പറയുന്നു.

Post a Comment

0 Comments