ദുബായ്: ദുബായില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി.വിദ്യ ചന്ദ്രന്‍ (39) ആണ് മരിച്ചത്. അല്‍ ഖൂസിലെ താമസസ്ഥലത്ത് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവാണ് യുവതിയെ കുത്തിക്കൊന്നതെന്നാണ് വിവരം. വിദ്യ സന്ദര്‍ശകവിസയിലാണ് ദുബായിലെത്തിയതെന്നും സൂചനയുണ്ട്. ചന്ദ്രികയാണ് മാതാവ്.
0 Comments