
കാസര്‍ഗോഡ് ജില്ലാ സിവില്‍ സര്‍വ്വീസ് കായിക മേള സെപ്റ്റംബര്‍ 19, 20 തീയ്യതികളില്‍ നടക്കും. അത്‌ലറ്റിക് മത്സരങ്ങള്‍ 19 ന് രാവിലെ 9 മുതല്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയം വിദ്യാനഗറില്‍ നടക്കും. ചെസ്സ് മത്സരം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദയഗിരി കാസര്‍ഗോഡ് നടക്കും. 20 ന് ഫുട്‌ബോള്‍ മത്സരം മുനിസിപ്പല്‍ സ്റ്റഡിയം കാസര്‍ഗോഡ്. ഷട്ടില്‍ ബാഡ്മിന്റന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം കളക്ട്രേറ്റ്. ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍ ഗവ:കോളേജ് ഗ്രൗണ്ട് കാസര്‍ഗോഡ്, കബഡി, വോളിബോള്‍, ഗുസ്തി, പവര്‍ലിഫ്റ്റിംഗ് സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദയഗിരി കാസര്‍ഗോഡ്. നീന്തല്‍ കുഞ്ഞിപ്പുള്ളിക്കാല്‍ കുളം നീലേശ്വരം.
മത്സരങ്ങള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. 19 ന് രാവിലെ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹ്മാന്‍ പതാക ഉയര്‍ത്തും.
0 Comments