കാസര്‍കോട്: സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള കേന്ദ്ര സര്‍വ്വകലാശാല, കാസര്‍കോട് പീപ്പ്ള്‍സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രളയ ദുരന്തങ്ങളെ ലഘുകരിക്കാനുളള മുന്‍കരുതല്‍ നടപടികളെ സംബന്ധിച്ച പരിശീലനം ഈ മാസം 20 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ പെരിയ കേന്ദ്ര സര്‍വ്വകലാശാലയില്‍ നടത്തും. പരിശീലനപരിപാടി കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ.ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് പീപ്പ്ള്‍സ് ഫോറം പ്രസിഡണ്ട് പ്രൊഫ.വി. ഗോപിനാഥന്‍ അധ്യക്ഷനായിരിക്കും.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മുഖ്യ ശാസ്ത്രജ്ഞന്‍ കമലാക്ഷന്‍ കൊക്കാല്‍ കേരളത്തിലെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. മാറുന്ന കാലാവസ്ഥയില്‍ ദുരന്തം മൂലം ഉണ്ടാവുന്ന അപകടങ്ങള്‍ കുറക്കുന്നതിനെക്കുറിച്ച് കൊച്ചി സര്‍വ്വകലാശാലയിലെ ഡോ.എം.ജി.മനോജും ദുരന്ത ലഘുകരണത്തില്‍ ഇക്കോക്ലബ് അധ്യാപകരുടെ ചുമതലയെ കുറിച്ച് കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ജിയോളജി വകുപ്പ് മേധാവി ഡോ.എ.എന്‍. മനോഹരനും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സീക്ക് ഡയറക്ടര്‍ ടി.പി. പത്മനാഭന്‍, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഇക്കോക്ലബ് കോ.കോഡിനേറ്റര്‍ ആനന്ദന്‍ പേക്കടം തുടങ്ങിയവര്‍ ക്ലാസുകള്‍ എടുക്കും. പീപ്പ്ള്‍സ് ഫോറം സെക്രട്ടറി എം.പത്മാക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ഇക്കോക്ലബ് അധ്യാപകര്‍ പരിപാടിയില്‍ പങ്കെടുക്കണം.
0 Comments