കാഞ്ഞങ്ങാട് : മണിചെയിന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍ പൊലീസ് മാവുങ്കാലിലെ സ്വകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചയോടെ മാവുങ്കാലിലെ ക്യൂലൈണ്‍സ് എജ്യൂക്കേഷനല്‍ ട്രസ്റ്റിന്റെ ഓഫിസിലാണ് പൊലീസ് പരിശോധന നടത്തിയത്.
പയ്യന്നൂര്‍ സ്വദേശിയായ റെജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. താനടക്കമുള്ള എഴുപതോളം പേരില്‍ നിന്നു 3 കോടിയോളം രൂപ സ്ഥാപനം തട്ടിയെടുത്തുവെന്നാണ് ഇദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നു വിലപ്പെട്ട രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. വിവരമറിഞ്ഞ് ഇടപാടുകാരും നാട്ടുകാരും സംഘടിച്ചു. ഒരു മണിയോടെ തുടങ്ങിയ പരിശോധന 2നു സമാപിച്ചു. സ്ഥാപനത്തിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് റെജിയില്‍ നിന്നു 1.20 ലക്ഷം തട്ടിയെന്നാണ് പരാതി. 9 ലക്ഷം രൂപ നല്‍കിയവരും ഇവരില്‍ ഉണ്ട്. സ്ത്രീകളാണ് ഇടപാടുകാരിലേറെയും. സ്വര്‍ണം പണയപ്പെടുത്തിയും സ്ഥലം വിറ്റും ഇവരെ പണമേല്‍പ്പിച്ചവരുണ്ട്. ആഴ്ചയില്‍ പ്രത്യേക ക്ലാസ് നല്‍കിയാണ് സംഘം ആളുകളെ ആകര്‍ഷിക്കുന്നത്. ധാരാളം സ്ത്രീകള്‍ ഇരുവരുടെ ക്ലാസുകള്‍ക്ക് എത്താറുണ്ടെന്നും പരാതിക്കാര്‍ പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും പണം തട്ടിപ്പിന് ഇവര്‍ മറയാക്കിയിരുന്നു.
0 Comments