കൈ കാണിച്ചിട്ടും സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തിയില്ലെങ്കില്‍ ഇനി ഡൈവ്രര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ നടപടി

കൈ കാണിച്ചിട്ടും സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്തിയില്ലെങ്കില്‍ ഇനി ഡൈവ്രര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ നടപടി



യാത്രക്കാര്‍ കൈകാണിച്ചാല്‍ പോലും അംഗീകൃത സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാര്‍ക്ക് ഇനി പിടിവീഴും. അംഗീകൃത സ്റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ പോയാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ  നടപടിയെടുക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരെ തിരുത്തല്‍ നടപടികളുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി ദിനേശ് അറിയിച്ചു. അംഗീകൃത സ്റ്റോപ്പുകളില്‍ നിന്ന് കൈകാണിച്ചിട്ടും ബസ്സുകള്‍ നിര്‍ത്തുന്നില്ലെന്ന് കാണിച്ച് നിരവധി പരാതികളാണ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ഇതിനെതിരെ നടപടിയെടുക്കാനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം. യാത്രക്കാരോട് സൗഹൃദ സമീപനം സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് തുടര്‍പരിശീലനം നല്‍കി അവരെ കൂടുതല്‍ സേവനതല്‍പരരും ആത്മാര്‍ത്ഥതയുമുള്ളവരാക്കി മാറ്റിയെടുക്കാനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിടുന്നത്. ഈ മാസം 14ന് തിരുവനന്തപുരം- മൂലമറ്റം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ കൊട്ടാരക്കര വരയ്ക്കലില്‍ 4 വിദ്യാര്‍ഥിനികളെ കയറ്റാതെ പോയതും 16ന് തിരുവനന്തപുരം വെടിവച്ചാന്‍ കോവില്‍ ജംഗ്ഷനില്‍ 2 സിറ്റി ഫാസ്റ്റ് ബസുകള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതുമുള്‍പ്പെടെയുള്ള പരാതികള്‍ എം.ഡിക്ക് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ കൈ കാണിച്ചാല്‍ ബസ് നിര്‍ബന്ധമായും നിര്‍ത്തണമെന്ന നിര്‍ദേശം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments