
കരുനാഗപ്പള്ളി : തിരുവോണം ബംബര്‍ 12 കോടി അടിച്ചത് കരുനാഗപ്പള്ളിക്കാരായ ആറുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജ്വല്ലറിയിലെ ജീവനക്കാരായ ആറുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത്. റോണി,വിവേക്,രതീഷ് സുബിന്‍,രാജീവന്‍, റംജിം എന്നിവരാണ് ഭാഗ്യശാലികള്‍. കായംകുളം ശ്രീമുരുകാ ലക്കി സെന്ററിലെ ശിവന്‍കുട്ടി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
ടി.എം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. രണ്ടാം സമ്മാനം ടിഎ 514401 എന്ന ടിക്കറ്റിന്.
46 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അവ മുഴുവന്‍ ഏജന്റുമാര്‍ട്ട് വിറ്റുപോയി ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 10 ശതമാനം കമ്മിഷനായ 1.20 കോടിയും ലഭിക്കും. 30 ശതമാനമാണ് ആദായ നികുതി. 10 സീരീസുകളിലായാണ് ടിക്കറ്റുകളുള്ളത്. ഒന്നാം സമ്മാനം കിട്ടാത്ത അതേനമ്പരുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റെടുത്ത 10 പേര്‍ക്ക് അഞ്ചുലക്ഷം വീതമാണ് സമാശ്വാസ സമ്മാനം. 10 പേര്‍ക്ക് 50 ലക്ഷം വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കുണ്ട്.
0 Comments