
എറണാകുളം: ബി.എം.എസ് പ്രവര്‍ത്തകനായ പയ്യോളി മനോജ് വധക്കേസില്‍ 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
കേസില്‍ മുഖ്യപ്രതികളായിരുന്ന അതിജ്, ജിതേഷ് എന്നിവരെ സി.ബി.ഐ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് ഡിവൈഎസ്പി ജോസി ചെറിയാന്‍, സിഐ വിനോദന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
2012 മെയ് 12-നാണ് ബി.എം.എസ് പ്രവര്‍ത്തകനും ഓട്ടോഡ്രൈവറുമായിരുന്ന മനോജിനെ വീട്ടില്‍ അതിക്രമിച്ചു കടന്ന ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി. എന്നാല്‍ താന്‍ ഡമ്മി പ്രതിയാണെന്നും യാഥാര്‍ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും അജിത് പൊലീസ് കസ്റ്റഡിയില്‍ വച്ച് വിളിച്ചു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം സി.ബി.ഐക്കു വിട്ടത്.
0 Comments