മാവേലിക്ക് കത്തെഴുതൂ... സമ്മാനം നേടൂ...

മാവേലിക്ക് കത്തെഴുതൂ... സമ്മാനം നേടൂ...




കാസര്‍കോട്: മഹാപ്രളയത്തിന്റെ സങ്കടം കണ്ടാണ് കഴിഞ്ഞ കൊല്ലം മാവേലി മടങ്ങിയത്. അക്കൊല്ലവും ഇക്കൊല്ലവും കേരളം നടത്തിയ അതിജീവനം മാവേലിയെ സന്തോഷിപ്പിക്കും. ഒത്തൊരുമയുടെ വീണ്ടെടുക്കലിന്റെ അതിജീവനത്തിന്റെ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന കേരള പുനര്‍ നിര്‍മാണം  അറിയിച്ച്  മാവേലിക്ക് കത്തെഴുതി സമ്മാനം നേടാം. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കെടുക്കാം. അയക്കേണ്ട വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കളക്ടറേറ്റ്, പി.ഒ.വിദ്യാനഗര്‍, കാസര്‍കോഡ് 671123. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി 2019 സെപ്റ്റംബര്‍ 30, കൂടുതല്‍ വിവരങ്ങള്‍ക്ക് 9496003241

Post a Comment

0 Comments