അതിഞ്ഞാൽ ഗവൺമെന്റ് മാപ്പിള എൽ പി സ്ക്കൂൾ പി ടി എ 'പ്ലഷർ ഓഫ് പാരന്റിംഗ്' ക്ലാസ് സംഘടിപ്പിച്ചു

അതിഞ്ഞാൽ ഗവൺമെന്റ് മാപ്പിള എൽ പി സ്ക്കൂൾ പി ടി എ 'പ്ലഷർ ഓഫ് പാരന്റിംഗ്' ക്ലാസ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: അതിഞ്ഞാൽ ഗവൺമെന്റ് മാപ്പിള എൽ പി സ്ക്കൂൾ പി ടി എ രക്ഷാകർത്താക്കൾക്കായി 'പ്ലഷർ ഓഫ് പാരന്റിംഗ്' ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷണൽ ട്രെയിനറും ഫാമിലി കൗൺസിലറുമായ ഹംസ പാലക്കി നേതൃത്വം നല്‍കി. പഠിച്ചു തന്നെ ചെയ്യേണ്ടതാണ് പുതിയ കാലത്തെ രക്ഷാകർതൃത്വം, പണ്ടത്തെ കാരണവർ സംവിധാനത്തിൽ നിന്ന് ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു ഇന്നത്തെ കുടുബ സംവിധാനം. ന്യുറോ ലിംഗ്വിസ്റ്റിക്ക് സംവിധാനത്തിന്റെ പാതയിലൂടെ നയിച്ച മൂന്നു മണിക്കൂർ സെക്ഷൻ രക്ഷിതാക്കളെ പുതിയ മനുഷ്യരാക്കി രൂപാന്തരപ്പെടുത്തുകയായിരുന്നു ഹംസ പാലക്കി. വിദ്യാലയത്തിൽ നിന്ന് സ്ഥലം മാറിപ്പോയ നളിനി കൊതോളി വടക്കിനിയിൽ വിദ്യാലയത്തിന് സമ്മാനിച്ച ജലസംഭരണി ഹെഡ്മാസ്റ്റർ എ.ജി.ഷംസുദ്ധീൻ സ്വീകരിച്ചു. എസ് എം സി ചെയർമാൻ അഷറഫ് കൊളവയൽ, എസ് എം സി ചെയർമാൻ സി.എച്ച്.ബഷീർ, സി.എച്ച്.അബ്ദുല്ല, സുരേഷ് കൊളവയൽ, ഹമീദ് ചേരക്കടത്ത്, പത്മജ ടീച്ചർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments