
കൊച്ചി: പുനര്‍വിവാഹിതര്‍ക്കുള്ള മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പേര് രജിസ്റ്റര്‍ ചെയ്ത് യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കി സ്വദേശി എര്‍വിന്‍ ടി ജോയിയെയാണ് പോലീസ് പിടികൂടിയത്. എര്‍വിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇടുക്കി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിദേശത്ത് നിന്നും വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് നടപടി.
വേറെ പല യുവതികളെയും സമാന രീതിയില്‍ വഞ്ചിച്ചിട്ടുണ്ടെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
0 Comments