കാസര്‍കോട്: കുഴഞ്ഞു വീണ് മരിക്കുന്ന സംഭവങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവടങ്ങളിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഫസ്റ്റ് എയ്ഡ് പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ ഡിപിസി യോഗത്തെ അറിയിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ പ്രാഥമിക ഇടപെടലുകള്‍ക്ക് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നും ഇതിനെ കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരത്തെ ഇന്ത്യാന ആശുപത്രിയുമായി സഹകരിച്ച് പഞ്ചായത്തുകളിലും നഗരസഭകളിലെയും അഞ്ച് പേര്‍ക്ക് വീതം പരിശീലനം നല്‍കുന്നതാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.