രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ 24 മണിക്കൂര്‍ നിരാഹാര സമരം സമാപിച്ചു

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുടെ 24 മണിക്കൂര്‍ നിരാഹാര സമരം സമാപിച്ചു





കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച 24 മണിക്കൂര്‍ നിരാഹാര സമരം സമാപിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് ആരംഭിച്ച ഉപവാസ സമരം ശനിയാഴ്ച രാവിലെ ഒമ്പതുമണി്ക്കാണ് സമാപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജാമോഹന്‍ ഉണ്ണിത്താന് നാരങ്ങാ നീര് നല്‍കി.
ഡി സി സി പ്രസിഡണ്ട് ഹക്കിം കുന്നില്‍, മുസ്ലിംലീഗ് സംസ്ഥാന ട്രഷറരും മുന്‍ മന്ത്രിയുമായ സി ടി അഹമ്മദലി, എം സി ഖമറുദ്ദിന്‍, കെ നീലകണ്ഠന്‍, അഡ്വ. സി കെ ശ്രീധരന്‍, കെ പി കുഞ്ഞിക്കണ്ണന്‍, കെ നീലകണ്ഠന്‍, എ അബ്ദുല്‍റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments