
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച കനത്ത മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ബുധനാഴ്‌ചയും കനത്ത മഴയുണ്ടാകും. ഈ ജില്ലകളിലെല്ലാം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
ആന്ധ്രതീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴിയാണ് കേരളത്തിൽ വരുംദിവസങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുക. മത്സ്യത്തൊഴിലാളികൾ അടുത്ത 48 മണിക്കൂറിൽ മധ്യ കിഴക്ക്, അതിനോട് ചേർന്നുള്ള വടക്ക് കിഴക്ക് അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ പോകരുത്.
0 Comments