
ന്യൂഡൽഹി: കേരളത്തിലെ മുഴുവൻ തീരദേശ ലംഘനങ്ങളും പരിശോധിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി. മരട് ഫ്ളാറ്റ് വിഷയം പരിഗണിക്കവെയാണ് കോടതി പരാമർശം. കോടതിയിൽ നേരിട്ട് ഹാജരായ ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി ശാസിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ വൈകിയതിനാണ് ശാസന.
മരട് വിഷയത്തിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. തുടർന്ന് മരട് കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ഫ്ളാറ്റ് എപ്പോൾ പൊളിക്കുമെന്ന് വെള്ളിയാഴ്ച സർക്കാർ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
0 Comments