മാലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ വ്യാജ മൃതദേഹം കബറടക്കിയ നിലയില്‍

മാലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ വ്യാജ മൃതദേഹം കബറടക്കിയ നിലയില്‍



തലശ്ശേരി: പള്ളി ഖബര്‍സ്ഥാനില്‍ വ്യാജ മൃതദേഹം കബറടക്കിയ നിലയില്‍. മാലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് സംഭവം. രാവിലെ മദ്റസ വിട്ട് പോവുകയായിരുന്ന വിദ്യാര്‍ഥികളാണ് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്ത നിലയില്‍ വെള്ളത്തുണി കാണപ്പെട്ടത്. ഭീതിയിലായ വിദ്യാര്‍ത്ഥികള്‍ ഉടന്‍ മദ്റസ അധ്യാപകരെ വിവരം അറിയിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തേക്ക് കുതിച്ചെത്തി.

നാട്ടുകാരും പള്ളി കമ്മിറ്റിക്കാരും അറിയാതെ മൃതദേഹം ആര് കബറടക്കി എന്ന ചര്‍ച്ചയും ഉയരുന്നുണ്ട്. പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയര്‍ മണ്ണ് നീക്കം ചെയ്ത മൃതദേഹമാണെന്ന് തോന്നിപ്പിക്കുന്ന വെള്ള കൊണ്ട് പുതഞ്ഞ തുണിയുടെ കെട്ട് അഴിച്ച് നോക്കിയപ്പോളാണ് മൃതദേഹമെല്ലന്ന് മനസ്സിലാക്കിയത്. പള്ളി കമ്മിറ്റി ഭാരവാഹികള്‍ മാലൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐയും സംഘവും സ്ഥലത്തെത്തി. വന്‍ ജനക്കൂട്ടമായിരുന്നു മാലൂരിലെ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. സംഭവത്തെ പറ്റി അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പോലീസിനോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments