
ബായാർ : ശിഥിലമായിക്കൊണ്ടിരിക്കുന്ന സമകാലീക കുടുംബാന്തരീക്ഷത്തിൽ സന്തുഷ്ഠ കുടുംബ ലബ്ദിക്ക് പ്രവാചക മാതൃക അനിവാര്യമാണെന്ന് സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി തങ്ങൾ പറഞ്ഞു. എസ് വൈ എസ് ആവളം യൂണിറ്റ് സംഘടിപ്പിച്ച ളിയഫാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. ജമാഅത്ത് പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി പതാക ഉയർത്തി.സിദ്ദീഖ് സഖാഫി പദ്ധതി അവതരിപ്പിച്ചു. ശാഫി സഅദി ഷിറിയ മഹ്‌ളർത്തുൽ ബദ്‌രിയക്ക് നേതൃത്വം നൽകി വിശിഷ്ട വ്യക്തികളെ സംഗമത്തിൽഅനുമോദിച്ചു എസ് ബി എസ് കുട്ടികളുടെ ഘോഷ യാത്രയും കലാ പരിപാടിയും സംഗമത്തിന്റെ ഭാഗമായി നടന്നു മുഹിയുദ്ദീൻ ഫാളിലി ,സിദ്ധീഖ് ലത്തീഫി ചിപ്പാർ,സാദിഖ് ആവളം,മുസ്തഫ മുസ്‌ലിയാർ,ഖലീൽ മദനി, ആദം മുസ്‌ലിയാർ, റഹീം നടുമനെ ആശംസ ബ്പ്രഭാഷണം നടത്തി ഹമീദ് സഖാഫി സ്വാഗതവും സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു
0 Comments