റോം: ഫിഫ ലോകഫുട്ബോളര്‍ പുരസ്കാരം ലയണല്‍ മെസ്സിക്ക്. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം. ഇത് ആറാം തവണയാണ് മെസ്സി മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.
അമേരിക്കയുടെ മേഗൻ റെപീനോ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ. മികച്ച പരിശീലകനുള്ള പുരസ്കാരം ലിവര്‍പൂളിന്റെ യുര്‍ഗന്‍ ക്ലോപ് സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഹംഗേറിയന്‍ ക്ലബായ ഡെബ്രേസെനിയുടെ ഡാനിയേല്‍ സോറി സ്വന്തമാക്കി.
അമേരിക്കയെ വനിതാ ലോകകപ്പ് ചാമ്പ്യന്മാരാക്കിയ ജില്‍ എലിസ് മികച്ച വനിതാ ടീം കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. നെതര്‍ലാന്‍ഡ്സിന്റെ സാറി വാന്‍ഡറാണ് മികച്ച വനിക ഗോള്‍ കീപ്പര്‍. അന്ധനായ മകന് കളി വിവരിച്ചു നല്‍കുന്ന ബ്രസീലിയന്‍ വനിത സില്‍വിയ ഗ്രിക്കോക്ക് മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.
നെയ്മര്‍ ഇല്ലാതെയാണ് ഫിഫയുടെ ലോക ഇലവൻ പ്രഖ്യാപിച്ചത്. അലിസൺ, ഡി ലിറ്റ്, റാമോസ്, വാൻഡെയ്ക്ക്, മാർസലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, റൊണാള്‍ഡോ, ഹസാർഡ് അടക്കമുള്ളവര്‍ ഇലവനില്‍ ഇടം നേടി.
0 Comments