പി.എസ്.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ വീണ്ടെടുത്തു

പി.എസ്.സി പരീക്ഷാ തട്ടിപ്പ്; പ്രതികള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ വീണ്ടെടുത്തു



തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ പരീക്ഷാ സമയത്ത് പ്രതികള്‍ കൈമാറിയ സന്ദേശങ്ങള്‍ ഹൈടെക് സെല്‍ വീണ്ടെടുത്തു. ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശ പ്രകാരമാണ് സന്ദേശങ്ങള്‍ വീണ്ടെടുത്തത്. പ്രതികള്‍ തെളിവ് നശിപ്പിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായിരുന്നു. ഇതിനിടെയാണ് ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.

മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചത് ബ്ലൂടൂത്ത് സാങ്കേതികവിദ്യയാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. കേസില്‍ ഇവരുടെ ജാമ്യാപേക്ഷയില്‍ വഞ്ചിയൂര്‍ ചിഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസില്‍ ഇരുവര്‍ക്കും ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Post a Comment

0 Comments