
രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തെ വിമര്‍ശിച്ച് നടന്‍ വിജയ്. താരത്തിന്റെ ബിഗില്‍ എന്ന പുതു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു വിമര്‍ശനം.
ശ്രീ സായ്റാം എഞ്ചിനിയറിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ 'വെരിത്തനം' എന്ന ഗാനത്തിലെ വരികള്‍ പാടിക്കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ചെന്നൈയില്‍ ഫ്‌ലക്സ് ബോര്‍ഡ് തലയില്‍ വീണ് മരിച്ച ടെക്കി സുരഭിയുടെ വിഷയം പറഞ്ഞുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. വിഷയത്തില്‍ തന്റെ ചിത്രത്തിന് ഫ്‌ലക്സ് ബോര്‍ഡ് പരസ്യങ്ങള്‍ വേണ്ടെന്ന് വിജയ് നിലപാടെടുത്തിരുന്നു.
ഇതിന് ശേഷമാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ച് വിജയ് മാസ് പ്രസംഗം നടത്തിയത്. പൂവ് വില്‍ക്കുന്നവരെ പടക്ക കട നടത്താന്‍ ഏല്‍പ്പിക്കരുതെന്നും ഓരോ മേഖലകളിലും കഴിവ് തെളിയച്ചവരെ മാത്രമെ നിയോഗിക്കാവൂ എന്നും വിജയ് പറഞ്ഞു.
അജിത്-വിജയ് ഫാന്‍സ് തമ്മിലുള്ള പോരും വിജയ് പ്രസംഗത്തില്‍ സൂചിപ്പിച്ചു. ആക്രമണത്തിലേക്കും വ്യക്തിഹത്യയിലേക്കും നീളുന്ന ഫാന്‍ തര്‍ക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് താരം പറഞ്ഞു.
0 Comments