കോട്ടച്ചേരിയിലെ ലോഡ്ജില്‍ ചൂതാട്ടം; ഏഴുപേര്‍ അറസ്റ്റില്‍

കോട്ടച്ചേരിയിലെ ലോഡ്ജില്‍ ചൂതാട്ടം; ഏഴുപേര്‍ അറസ്റ്റില്‍



കാഞ്ഞങ്ങാട്: നഗരമധ്യത്തില്‍ കോട്ടച്ചേരിയിലെ റീഗല്‍ ലോഡ്ജില്‍ പുള്ളിമുറിയിലേര്‍പ്പെട്ട ഏഴുപേരെ പിടികൂടി.
ഇന്നലെ രാത്രി 11.10 ഓടെ ഹൊസ്ദുര്‍ഗ് എസ്‌ഐ എന്‍. പി.രാഘവനും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു അറസ്റ്റ്. കൊളവയല്‍ ഫാത്തിമ മന്‍സിലിലെ ടി.അബ്ദുല്‍ സമദ് (48), ഞാണിക്കടവ് ചീനമ്മാടത്ത് ഹൗസിലെ വി.അമീര്‍ (45), രാവണേശ്വരം കളരിക്കല്‍ ഹൗസിലെ പി.കൃഷ്ണന്‍ (35), കാഞ്ഞങ്ങാട് സൗത്ത് പുതിയപുരയില്‍ ഹൗസിലെ പി.കെ.അഷ്‌കര്‍ (36), ബാഗമണ്ഡലം തോട്ടത്തില്‍ കല്ലപ്പള്ളി ഹൗസിലെ കെ.മുജീബ് റഹ്മാന്‍ (33), ബേളൂര്‍ ചേരിപ്പൊടന്‍ ഹൗസിലെ കെ.സന്തോഷ് (34), മുള്ളേരിയ മാസ്തിക്കുണ്ട് കച്ചിക്കാട്ടെ കെ.എം.ജമാലുദ്ദീന്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജിലെ 106ാം നമ്പര്‍ മുറിയിലായിരുന്നു ഇവര്‍ പുള്ളിമുറി കളിച്ചത്. കളിക്കളത്തില്‍ നിന്ന് 2, 44, 340 രൂപയും പിടിച്ചെടുത്തു.

Post a Comment

0 Comments