
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിത്യാന്ദ പോളിയില്‍ എസ്എഫ്‌ഐ എബിവിപി സംഘര്‍ഷം.
എബിവിപി, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ഇരുവരുടെയും പരാതിയില്‍ എബിവിപി പ്രവര്‍ത്തകന്‍ ഇരിട്ടി കീഴൂര്‍ ചൂള്ളേരി ഹൗസിലെ വി.പി.അമര്‍നാഥിന്റെ (22) പരാതിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അക്ഷയ്, ആദിത്യന്‍,ആനന്ദ്, ശ്രീനാഥ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. തടഞ്ഞു നിര്‍ത്തി കൈകൊണ്ടടിച്ചതായും നിലത്തിട്ടു ചവിട്ടി വടികൊണ്ടും അടിച്ചതായും അമര്‍നാഥിന്റെ പരാതിയില്‍ പറഞ്ഞു.
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കാഞ്ഞങ്ങാട് മുറിയനാവി സ്‌നേഹ നിവാസിലെ ആനന്ദിന്റെ (22) പരാതിയില്‍ എബിവിപി പ്രവര്‍ത്തകരായ അഭിലാഷ്, റിതേഷ്, വി.പി.അമര്‍നാഥ് എന്നിവര്‍ക്കെതിരെയും കേസുണ്ട്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ തടഞ്ഞു നിര്‍ത്തി അശ്ലീലഭാഷയില്‍ ചീത്ത വിളിക്കുകയും കൈകൊണ്ടടിക്കുകയും നെഞ്ചത്തു കൈകൊണ്ടു കുത്തിയതായും പരാതിയുണ്ട്.
0 Comments